1. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ, ഐ ടി മേളയിലെ ഫലപ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന് എല്ലാ തലങ്ങളിലും അപ്പീൽ കമ്മിറ്റിക്ക് രൂപം നൽകേണ്ടതാണ്.
2. അപ്പീൽ കമ്മിറ്റികൾ ഇതു സംബന്ധമായി ഉണ്ടായിട്ടുള്ള ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിയുടെയും മാനുവലിൽ നിർഷ്കർഷിക്കുന്ന നിയമാവലികളുടെയും അടിസ്ഥാനത്തിൽ അപ്പീലുകൾ പരിഗണിക്കേണ്ടതാണ്. അപ്പീൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
3. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ പരാതികൾ അപ്പീൽ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഒരു മണിക്കൂറിനു ശേഷം സമർപ്പിക്കുന്ന അപ്പീലുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
എ. അപ്പീൽ ഫീസ്
സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
- ഉപജില്ലാതലം — 1000 രൂപ
- റവന്യൂ ജില്ലാതലം — 1500 രൂപ
- സംസ്ഥാനതലം — 2000 രൂപ
- ഹയർ അപ്പീൽ — 2500 രൂപ
പേജ് 2
1. വിധി അനുകൂലമാണെങ്കിൽ അപ്പീൽ തുക തിരികെ നൽകുന്നതും, അല്ലാത്ത പക്ഷം പ്രസ്തുത തുക സംഘാടകസമിതി ഫണ്ടിലേക്ക് മുതൽ കൂട്ടുന്നതുമാണ്.
ഉപജില്ല, റവന്യൂ ജില്ല തലങ്ങളിൽ നിന്ന് യോഗ്യതാടിസ്ഥാനത്തിൽ രണ്ട് മത്സരാർത്ഥികൾക്ക് മാത്രമേ ഉപരി മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഏതെങ്കിലും മത്സരാർത്ഥിയുടെ അപേക്ഷയിൽ ഏതെങ്കിലും കോടതി അപ്പീൽ അധികാരികളോ അപ്പീൽ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുമ്പ് രണ്ട് മത്സരാർത്ഥികൾ മാത്രമേ ഉപരി മത്സരത്തിന് എത്തുന്നുള്ളൂ എന്നും മൂന്നാമത്തെ മത്സരാർത്ഥി എത്തുന്നില്ല എന്നും ഉറപ്പാക്കേണ്ടതാണ്.
മൂന്നാമത്തെ മത്സരാർത്ഥിക്ക് കോടതിയോ അപ്പീൽ അധികാരികളോ അപ്പീൽ അനുവദിച്ച് നൽകുന്ന പക്ഷം, വ്യക്തമായ ഉത്തരവിലൂടെ ഇതിനോടകം യോഗ്യത നേടിയ മത്സരാർത്ഥികളുടെ പ്രകടനം കൂടി കൃത്യമായി വിലയിരുത്തി ഒരാളെ ഒഴിവാക്കി ഒരു തലത്തിൽ നിന്നും ഒരിനത്തിൽ രണ്ട് പേർ മാത്രമേ ഉപരി മത്സരത്തിൽ പങ്കെടുക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
(W.A. No. 1178/2017 dtd. 22.6.2017ലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായം)
ബി. സ്കൂൾതല അപ്പീൽ കമ്മിറ്റി
- പ്രിൻസിപ്പാൾ/പ്രഥമ അധ്യാപകൻ, സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ ടി ക്ലബ് കോർഡിനേറ്റർമാർ (ഓരോ പ്രതിനിധികൾ വീതം) എന്നിവരുള്പ്പെടുന്ന ഒരു അപ്പീൽ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.
- സ്കൂൾ തലത്തിൽ നിന്നും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥിക്ക് മാത്രമേ ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം അപ്പീൽ പരിശോധനാ വേളയിൽ ഉറപ്പുവരുത്തേണ്ടതാണ്.
പേജ് 3
സി. ഉപജില്ലാതല അപ്പീൽ കമ്മിറ്റി
- ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വൈസ് ചെയർമാനും, RDD, AD എന്നിവരുടെ ഓരോ പ്രതിനിധികൾ, ജനറൽ കൺവീനർ, അതാത് വിഷയം കൈകാര്യം ചെയ്യുന്ന ഒരു വിദഗ്ധൻ എന്നിവരുള്പ്പെടുന്ന ഒരു അപ്പീൽ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.
- ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ നിശ്ചിത ഫീസ് 1,000/- രൂപ സഹിതം നിർദ്ദിഷ്ട ഫോറത്തിൽ എക്സ്കോർട്ടിംഗ് ടീച്ചർ മുഖേന ആയിരിക്കണം പരാതികൾ അപ്പീൽ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടത്. എക്സ്കോർട്ടിംഗ് ടീച്ചർ മുഖേന സമർപ്പിക്കുന്ന പരാതികൾ മാത്രമേ അപ്പീൽ കമ്മിറ്റി പരിഗണിക്കുകയുള്ളൂ.
ഡി. റവന്യൂ ജില്ലാതല അപ്പീൽ കമ്മിറ്റി
- വിദ്യാഭ്യാസ ഉപഡയറക്ടർ ചെയർമാനും, RDD/AD വൈസ് ചെയർമാനും, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ അതത് വിഷയത്തിലെ പ്രഗത്ഭൻ/റിജിയണൽ ഫോർമാൻ എന്നീ അംഗങ്ങളും ഉൾപ്പെടുന്നതായിരിക്കും അപ്പീൽ കമ്മിറ്റി.
- നിശ്ചിത ഫീസായ 1500 രൂപ സഹിതം നിർദ്ദിഷ്ട ഫോറത്തിൽ ടീം മാനേജർ മുഖേന പരാതികൾ അപ്പീൽ കമ്മിറ്റിക്ക് സമർപ്പിക്കാവുന്നതാണ്. ടീം മാനേജർ മുഖേന സമർപ്പിക്കുന്ന പരാതികൾ മാത്രമേ അപ്പീൽ കമ്മിറ്റി പരിഗണിക്കുകയുള്ളൂ.
ഇ. സംസ്ഥാനതല അപ്പീൽ കമ്മിറ്റി
- പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്) വൈസ് ചെയർമാനും, ഹയർ സെക്കൻഡറി ഡയറക്ടർ, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർ, കൈറ്റ് വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് ഡയറക്ടർ, അതത് വിഷയത്തിലെ പ്രഗത്ഭർ എന്നീ അംഗങ്ങളും ഉൾപ്പെടുന്നതായിരിക്കും സംസ്ഥാനതല അപ്പീൽ കമ്മിറ്റി.